മലപ്പുറം: കരിപ്പൂരിലെ വിമാനാപകടത്തെക്കുറിച്ച് പോലീസും അന്വേഷിക്കും. ഇതിനായി 30 അംഗ പ്രത്യേകസംഘം രൂപവത്കരിച്ചു. മലപ്പുറം അഡീഷണൽ എസ്.പി. ജി. സാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുക. മലപ്പുറം ഡിവൈ.എസ്.പി. ഹരിദാസനാണ് മുഖ്യ അന്വേഷണ ഉദ്യോഗസ്ഥൻ.