കൊല്ലം : മുഖ്യമന്ത്രി പിണറായി വിജയനുമായി തനിക്ക്‌ വ്യക്തിപരമായ പ്രശ്നങ്ങളില്ലെന്ന്‌ എൻ.കെ.പ്രേമചന്ദ്രൻ എം.പി. കൊല്ലം പ്രസ്‌ ക്ളബ്ബിൽ നടത്തിയ പത്രസമ്മേളനത്തിലാണ്‌ എം.പി.യുടെ അഭിപ്രായപ്രകടനം.

മുഖ്യമന്ത്രി തന്നെക്കുറിച്ച്‌ നടത്തിയ പദപ്രയോഗം ജനം വിലയിരുത്തട്ടെയെന്നാണ്‌ തിരഞ്ഞെടുപ്പിനുമുമ്പും താൻ പറഞ്ഞത്‌. ആ നിലപാടിൽ ഉറച്ചുനിൽക്കുന്നു. കോൺഗ്രസുമായി ഉണ്ടായിരുന്ന പ്രശ്നങ്ങൾ ചർച്ചയിൽ നേതൃത്വത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്‌. അവയെല്ലാം പരിഗണിക്കാമെന്ന ഉറപ്പും ലഭിച്ചിട്ടുണ്ട്‌. ആർ.എസ്‌.പി.യിലെ വിഭിന്നാഭിപ്രായങ്ങൾ പാർട്ടിവേദികളിൽ ചർച്ചചെയ്തിട്ടുണ്ട്‌. പാർട്ടിയെയും മുന്നണിയെയും ശക്തിപ്പെടുത്തുന്നതിനാണ്‌ മുൻഗണനയെന്നും എം.പി.പറഞ്ഞു.