അഞ്ചാലുംമൂട് : പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ അമ്മയെയും അമ്മയുടെ സുഹൃത്തിനെയും അഞ്ചാലുംമൂട് പോലീസ് പിടികൂടി. തൃക്കരുവ ഇഞ്ചവിള പള്ളിക്കടത്ത് പുത്തൻ വീട്ടിൽ സുനിൽകുമാറാ(47)ണ് അറസ്റ്റിലായത്.

പോലീസ് പറയുന്നത്: മകൾക്കും അമ്മയ്ക്കുമൊപ്പം പ്രതിയും അഷ്ടമുടിയിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു. ഇതിനിടെ ഇയാൾ പീഡിപ്പിച്ചതായി കുട്ടി പരാതിപറഞ്ഞെങ്കിലും അമ്മ അവഗണിച്ചു. അമ്മ മറ്റൊരാളോടൊപ്പം നാടുവിട്ടതിനെത്തുടർന്ന് പെൺകുട്ടി ജ്യേഷ്ഠത്തിയോടൊപ്പം മയ്യനാട്ടേക്ക് പോയി. ഇവിടെവച്ച് പരിചയത്തിലായ ഒരു യുവാവിന്റെ വീട്ടിൽ പിന്നീട് പെൺകുട്ടിയെത്തി. പെൺകുട്ടിക്ക്‌ പ്രായപൂർത്തിയായില്ലെന്ന് തിരിച്ചറിഞ്ഞതിനെ തുടർന്ന് വീട്ടുകാർ പോലീസിലേൽപ്പിച്ചു. പോലീസ് ചോദ്യംചെയ്തപ്പോഴാണ് പീഡനവിവരം അറിഞ്ഞത്. വൈദ്യപരിശോധന നടത്തിയപ്പോൾ പീഡനത്തിന് ഇരയായതായി തെളിഞ്ഞു.

അഞ്ചാലുംമൂട് സി.ഐ.അനിൽകുമാർ, എസ്.ഐ.മാരായ ശ്യാംകുമാർ, ലഗേഷ്‌കുമാർ, വനിതാ എസ്.ഐ. ഷബ്‌ന തുടങ്ങിയവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.