കണ്ണൂർ: മുന്നാക്കസമുദായ സംവരണവിഷയത്തിൽ സംസ്ഥാന സർക്കാർ നടത്തുന്ന പിന്നാക്കസമുദായ സംവരണഅട്ടിമറിക്കെതിരേ അഖില കേരള യാദവസഭ സമരത്തിലേക്ക്.

തിങ്കളാഴ്ച രാവിലെ സംസ്ഥാനവ്യാപകമായി കളക്ടറേറ്റ് പടിക്കൽ പിന്നാക്ക സമുദായ കൂട്ടായ്മയായ എം.ബി.സി.എഫ്. ആഹ്വാനംചെയ്ത ധർണയിൽ അഖില കേരള യാദവസഭ പങ്കാളിയാകും.

യോഗത്തിൽ സംസ്ഥാന പ്രസിഡന്റ്‌ വയലപ്രം നാരായണൻ അധ്യക്ഷത വഹിച്ചു. കെ.വിജയരാഘവൻ, അഡ്വ. എം.രമേശ് യാദവ്, എൻ.സദാനന്ദൻ, ഉദയകുമാർ ബി., സി.ബാലകൃഷ്ണ യാദവ്, കെ.എം.ദാമോദരൻ, കെ.ശിവരാമൻ, ബാബു മാണിയൂർ, പി.പ്രദീപ് കുമാർ, കെ.പദ്‌മനാഭസെൻ, പി.ടി.നന്ദകുമാർ, എം.വി.രാഘവൻ, ബാബു കുന്നത്ത് എന്നിവർ സംസാരിച്ചു.