അങ്ങാടിപ്പുറം: തിരുമാന്ധാംകുന്ന് ഭഗവതീക്ഷേത്രത്തിൽ പൂരച്ചടങ്ങുകളിൽ പ്രധാനമായ ഉത്സബലി തിങ്കളാഴ്ച ആരംഭിക്കും. ആറാംപൂരത്തിന് ശിവനും ഏഴാംപൂരത്തിന് ഭഗവതിക്കുമാണ് ഉത്സവബലി. നാലമ്പലത്തിനകത്തും പുറത്തുമുള്ള ബലിക്കല്ലുകളിൽ നടക്കുന്ന പ്രത്യേക ബലിപൂജയാണ് ഉത്സവബലി. രാവിലെ ആറാട്ടിനുശേഷം ശിവന് ഉത്സവബലി പൂജകൾ തുടങ്ങും.

അഞ്ചാംപൂരദിവസമായ ഞായറാഴ്ച ഒൻപതാമത്തെയും പത്താമത്തെയും ആറാട്ടുകൾ നടന്നു. രാവിലെ പന്തലക്കോട്ടത്ത് ശ്രീനാഥ് നമ്പൂതിരിയും രാത്രി പന്തലക്കോട്ടത്ത് സജി നമ്പൂതിരിയും ആറാട്ടുപൂജകൾക്ക് നേതൃത്വംനൽകി.