കൊണ്ടോട്ടി: ഹജ്ജ് അപേക്ഷകർക്ക് ഓൺലൈൻ ഹജ്ജ് അപേക്ഷ സമർപ്പണവുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങൾ നൽകുന്നതിനും അപേക്ഷകരെ സഹായിക്കുന്നതിനും സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ പ്രവർത്തിക്കുന്ന ഹജ്ജ് ട്രെയിനർമാർക്ക് സംസ്ഥാനതലത്തിൽ ഓൺലൈൻ പരിശീലനം നൽകും.

11-ന് 11 മണിക്ക് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി ഉദ്ഘാടനംചെയ്യും. മാസ്റ്റർ ട്രെയിനർമാർ, ജില്ലാ ട്രെയിനർമാർ ഉൾപ്പെടെയുള്ളവരാണ് ക്ലാസിൽ പങ്കെടുക്കേണ്ടത്.