തിരുവനന്തപുരം: സി.പി.എം. നേതാവും കുഴൽമന്ദം മുൻ എം.എൽ.എ.യുമായിരുന്ന എം. നാരായണന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. നിസ്വാർഥമായ പൊതുപ്രവർത്തനത്തിനൊപ്പം കാർഷികമേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ നിരന്തരം ഇടപെട്ട വ്യക്തിത്വമായിരുന്നു അദ്ദേഹമെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.