തിരുവനന്തപുരം: 11 മുതൽ ഇന്ത്യയിൽനിന്നും ഒമാനിലേക്ക് യാത്ര ചെയ്യുന്നതിന് 96 മണിക്കൂറിനുള്ളിൽ കോവിഡ്-19 നെഗറ്റീവ് ഫലം നിർബന്ധമാക്കിയതായി സലാം എയർ അധികൃതർ അറിയിച്ചു.

സലാം എയറിൽ മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യുന്ന യാത്രക്കാർക്ക് കോവിഡ് പോസിറ്റീവ് ആയതുമൂലം യാത്ര മാറ്റിവെക്കേണ്ടിവന്നാൽ ഡേറ്റ് ചെയ്‌ഞ്ച് പെനാൽറ്റി ഈടാക്കില്ല. പുതിയ നിരക്കിലുള്ള വ്യത്യാസം മാത്രം നൽകിയാൽ മതിയാകുമെന്നും സലാം എയർ സെയിൽസ് മാനേജർ ആഷ്‌ലി ഫെർണാണ്ടസ് അറിയിച്ചു.

ഒമാനിലേക്ക് കോഴിക്കോട്, തിരുവനന്തപുരം, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലും നിന്നും തിരിച്ചും കുറഞ്ഞ നിരക്കിൽ സലാം എയർ സർവീസ് നടത്തുന്നുണ്ട്. വിവരങ്ങൾക്ക് ഫോൺ 9446005894.