കണ്ണൂർ: 2020-ലെ എൻ.സി. ശേഖർ പുരസ്കാരത്തിന് കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതാവായിരുന്ന അഴീക്കോടൻ രാഘവന്റെ ഭാര്യ കെ. മീനാക്ഷി ടീച്ചറെ തിരഞ്ഞെടുത്തു. കമ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപകനേതാവും സ്വാതന്ത്ര്യസമരസേനാനിയുമായിരുന്ന എൻ.സി. ശേഖറുടെ സ്മരണാർഥം എൻ.സി. ശേഖർ ഫൗണ്ടേഷൻ നൽകുന്നതാണ് പുരസ്കാരം. 50,000 രൂപയും പ്രശസ്തിപത്രവും ഉൾപ്പെടുന്നതാണ് പുരസ്കാരം. എൻ.സി. ശേഖറുടെ മുപ്പത്തിയഞ്ചാമത് ചരമവാർഷികദിനമായ ഡിസംബർ മൂന്നിന് നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും.