തൃശ്ശൂർ: സംസ്ഥാന ദുരന്തപ്പട്ടികയിൽ സവിശേഷ ദുരന്ത ഇനമായി ഇടിമിന്നലിനെ ദുരന്ത നിവാരണ അതോറിറ്റി ഉൾപ്പെടുത്തി. അപകടകാരികളായ ഇടിമിന്നൽ മനുഷ്യ ജീവനും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. തുലാമഴക്കാലത്താണ് ഇടിമിന്നലുകൊണ്ടുണ്ടാവുന്ന നാശം വ്യാപകം. അതിനാൽ ജനങ്ങൾ കാർമേഘം കണ്ടുതുടങ്ങുന്നതുമുതൽ മുൻകരുതൽ സ്വീകരിക്കണം. ഇടിമിന്നൽ കാണാനില്ല എന്നതിനാൽ മുൻകരുതൽ ഒഴിവാക്കരുത്.