മലപ്പുറം: കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷൻ സംസ്ഥാന പ്രതിനിധിസമ്മേളനത്തിന്റെ ലോഗോ പ്രകാശനംചെയ്തു. ’വിശ്വമാനവികതയ്ക്ക് വിശ്വഭാഷ പഠനം’ എന്ന പ്രമേയവുമായി മാർച്ച് ആറ്, ഏഴ് തീയതികളിൽ തിരുവനന്തപുരത്താണ് സംസ്ഥാനസമ്മേളനം .

അഡ്വ. കെ.എൻ.എ. ഖാദർ എം.എൽ.എക്ക് കൈമാറി. ലോഗോയുടെ പ്രകാശനം മുസ്‌ലിംലീഗ് ദേശീയ ജനറൽസെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി നിർവഹിച്ചു.

പ്രകാശനച്ചടങ്ങിൽ മുസ്‌ലിം യൂത്ത്‌ലീഗ് ദേശീയ ജനറൽസെക്രട്ടറി സി.കെ. സുബൈർ, കെ.എ.ടി.എഫ്. സംസ്ഥാനപ്രസിഡന്റ് എം.വി. അലിക്കുട്ടി, വൈസ് പ്രസിഡന്റ് എസ്.എ. റസാഖ്, സെക്രട്ടറി മൻസൂർ മാടമ്പാട്ട്, ജില്ലാ ട്രഷറർ എം.പി. ഫസൽ എന്നിവർ സംബന്ധിച്ചു.