തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച 3742 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 47,927 സാംപിൾ പരിശോധിച്ചു. 7.81 ശതമാനമാണ് പോസിറ്റീവ് ആയവരുടെ നിരക്ക്. 5959 പേർ രോഗമുക്തരായി. 65,414 പേരാണ് ഇനി ചികിത്സയിലുള്ളത്. 16 മരണങ്ങൾകൂടി കോവിഡ്മൂലമെന്നു സ്ഥിരീകരിച്ചതോടെ മരണസംഖ്യ 3883 ആയി.