കൊച്ചി: ആലുവയിൽ നിയമ വിദ്യാർഥിനി മൊഫിയ പർവീൺ ആത്മഹത്യചെയ്ത സംഭവത്തിൽ പ്രതികളായ ഭർത്താവിന്റെയും ഭർതൃ മാതാപിതാക്കളുടെയും ജാമ്യാപേക്ഷ കോടതി തള്ളി.

മോഫിയയുടെ ഭർത്താവ് മുഹമ്മദ് സുഹൈൽ (27), ഭർതൃമാതാവ് റുക്കിയ (57), ഭർതൃ പിതാവ് യൂസഫ് (62) എന്നിവരുടെ ജാമ്യാപേക്ഷയാണ് എറണാകുളം സെഷൻസ് കോടതി തള്ളിയത്. ജാമ്യം അനുവദിക്കുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി. സുഹൈലിന്റെ മൊബൈൽ ഫോൺ ഉൾപ്പെടെ പരിശോധിച്ച് ശാസ്ത്രീയമായി തെളിവ് കണ്ടെത്താൻ ശ്രമിക്കുകയാണെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.