തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലാ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ ഇരിങ്ങാലക്കുട സെയ്ന്റ് ജോസഫ്‌സ് കോളേജ് ടീം 42 പോയിന്റുമായി വനിതാ വിഭാഗം ജേതാക്കളായി. തൃശ്ശൂർ വിമലാ കോളേജ് രണ്ടാംസ്ഥാനവും കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജ് മൂന്നാസ്ഥാനവും നേടി. പുരുഷവിഭാഗം ഫൈനൽ മത്സരങ്ങൾ ജിമ്മി ജോർജ് ജിംനേഷ്യത്തിലെ ബോക്സിങ്‌ റിങ്ങിൽ വ്യാഴാഴ്ച നടക്കും.