തിരൂർ: സംസ്ഥാന പവർലിഫ്റ്റിങ് ചാമ്പ്യൻഷിപ്പ് 11, 12 തീയതികളിൽ തിരൂരിൽ നടക്കും. 14 ജില്ലകളിൽനിന്നായി 300-ഓളം പേർ മത്സരിക്കും. ശനിയാഴ്ച രാവിലെ പത്തിന് കായികമന്ത്രി വി. അബ്ദുറഹ്‌മാൻ ഉദ്ഘാടനംചെയ്യും. ഇ.ടി. മുഹമ്മദ് ബഷീർ എം.പി. മുഖ്യാതിഥിയാവും. ഞായറാഴ്ച വൈകീട്ട് നാലിന് സമാപനയോഗം കുറുക്കോളി മൊയ്തീൻ എം.എൽ.എ. ഉദ്ഘാടനംചെയ്യും.