കരിവെള്ളൂർ: ട്രഷറി ആപ്ലിക്കേഷനുകളിലെ സങ്കേതികതടസ്സം പ്രവർത്തനങ്ങളെ ബാധിക്കാതിരിക്കാൻ ട്രഷറി ഇടപാട് സമയത്തിൽ ഏർപ്പെടുത്തിയ ക്രമീകരണം ഒഴിവാക്കി. ഇനിമുതൽ പഴയതുപോലെ രാവിലെ 10 മുതൽ വൈകുന്നേരം അഞ്ച് വരെയാകും ട്രഷറിയുടെ പ്രവർത്തനം.

ട്രഷറിവകുപ്പിന് പുതിയ സെർവർ സ്ഥാപിക്കുന്ന പണി നടക്കുന്നതിനാൽ അവധി ദിവസങ്ങളായ ഏപ്രിൽ 10, 11 തീയതികളിൽ ട്രഷറി അപ്ലിക്കേഷനുകൾ ലഭിക്കില്ല .11-ന് പ്രവൃത്തി പൂർത്തീകരിക്കാൻ കഴിഞ്ഞില്ലെങ്കിൽ 12, 13 തീയതികളിലും ട്രഷറി ആപ്ലിക്കേഷനുകളിൽ തടസ്സമുണ്ടാകാൻ സാധ്യതയുണ്ടെന്ന് ട്രഷറി ഡയറക്ടർ അറിയിച്ചു.