തിരുവനന്തപുരം: സംസ്ഥാനത്ത് രോഗസ്ഥിരീകരണനിരക്ക് 15.87 ശതമാനമായി കുറഞ്ഞു. കഴിഞ്ഞ ഒരാഴ്ചത്തെ ശരാശരി നിരക്ക് 17.91 ശതമാനമാണ്. ചൊവ്വാഴ്ച 25,772 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

189 മരണങ്ങൾകൂടി കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചതോടെ കേരളത്തിലെ ഇതുവരെയുള്ള മരണസംഖ്യ 21,820 ആയി. 27,320 പേർ രോഗമുക്തരായി. 2,37,045 പേരാണ് ചികിത്സയിലുള്ളത്. വിവിധ ജില്ലകളിലായി 6,18,684 പേർ നിരീക്ഷണത്തിലുണ്ട്. ഇതുവരെ 42,53,298 പേർക്കാണ് രോഗം പിടിപെട്ടത്.

ജില്ല രോഗികൾ രോഗമുക്തർ

എറണാകുളം 3194 2319

മലപ്പുറം 2952 3964

കോഴിക്കോട് 2669 3319

തൃശ്ശൂർ 2557 2776

കൊല്ലം 2548 3490

പാലക്കാട് 2332 1996

കോട്ടയം 1814 1457

തിരുവനന്തപുരം 1686 2085

കണ്ണൂർ 1649 914

ആലപ്പുഴ 1435 1909

പത്തനംതിട്ട 1016 1243

ഇടുക്കി 925 422

വയനാട് 607 914

കാസർകോട് 388 512