പീരുമേട്: പ്രണയം നിരസിച്ച പെൺകുട്ടിയുടെ മുടി മുറിച്ചുമാറ്റിയ സംഭവത്തിലെ പ്രതിയെ അറസ്റ്റുചെയ്തു. കരടിക്കുഴി എ.വി.ടി. തോട്ടത്തിൽ സുനിലാണ്(23) പിടിയിലായത്. വീട്ടിൽ ആരുമില്ലാതിരുന്ന സമയത്താണ് സുനിൽ പ്രണയാഭ്യർഥനയുമായി എത്തിയത്. പെൺകുട്ടി നിരസിച്ചതോടെ തർക്കമായി. തർക്കിച്ച് അടുത്തെത്തിയ സുനിലിനോട് കത്രികയെടുത്താണ് പെൺകുട്ടി പ്രതിരോധിച്ചത്. കത്രിക പിടിച്ചുവാങ്ങിയശേഷം തലമുടി മുറിച്ചെടുക്കുകയായിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. പീരുമേട് സി.ഐ. എ.രജീഷ്‌കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്. മുൻപും പലതവണ ഇയാൾ പെൺകുട്ടിയോട് പ്രണയാഭ്യർഥന നടത്തിയിരുന്നു.