തിരൂർ: ഹൃദയവാൽവുകൾ തകരാറിലായ അമ്മയെ രക്ഷിക്കാനും ചികിത്സ ഉറപ്പാക്കാനും സോബില കണ്ണീർ പൊഴിക്കുന്നു, കാരുണ്യത്തിന്റെ വാതിലുകൾ തുറക്കുമെന്ന പ്രതീക്ഷയോടെ.

മാങ്ങാട്ടിരിയിലെ കാട്ടിശ്ശേരി സോബിലയെന്ന ഇരുപത്തിരണ്ടുകാരിയാണ് അമ്മയ്ക്കായി സഹായംതേടുന്നത്. ഇവരുടെ അമ്മ സുലോചന (47) കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. എട്ടുലക്ഷം രൂപ ശസ്ത്രക്രിയയ്ക്കു വേണം. തുടർചികിത്സയ്ക്ക് വേറെയും പണം വേണം. ഈ കുടുംബത്തിന് അതു താങ്ങാനാകില്ല.

27 വർഷമായി ഇവരുടെ കുടുംബം വാടകവീട്ടിലാണ് കഴിയുന്നത്. അച്ഛൻ മണികണ്ഠൻ അസുഖംകാരണം കിടപ്പിലാണ്. സോബിലയുടെ സഹോദരി സുബില മികച്ച വിജയത്തോടെ കംപ്യൂട്ടർ ഡിപ്ലോമ നേടിയിട്ടുണ്ട്. പക്ഷേ, ജോലിയോ സാമ്പത്തികഭദ്രതയോ ആയില്ല.

ഈ കുടുംബത്തെ രക്ഷിക്കാൻ താത്പര്യമുള്ളവർക്ക് സഹായമെത്തിക്കാം.

അക്കൗണ്ട് നമ്പർ: 0426053000016809 IFSC: SIBL0000426 പേര്: സുലോചന. സൗത്ത് ഇന്ത്യൻ ബാങ്ക് തിരൂർ ശാഖ മലപ്പുറം ജില്ല. Google pay: 8086682098.

ഫോൺ: 8086682098.