തിരുവനന്തപുരം: ദുരിതമനുഭവിക്കുന്നവർക്കും ശാരീരിക, മാനസിക വിഷമതകളിൽക്കഴിയുന്ന കുടുംബങ്ങൾക്കും വ്യക്തികൾക്കും വീട്ടുപടിക്കൽ സർക്കാർ സേവനങ്ങൾ എത്തിക്കുന്ന ‘വാതിൽപ്പടി സേവന’ത്തിനായി സന്നദ്ധപ്രവർത്തകരെ തേടുന്നു. 50 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലാണ് വാതിൽപ്പടി സേവനപദ്ധതി ആരംഭിക്കുന്നത്.

ആറുമാസത്തേക്കെങ്കിലും സ്ഥിരമായി പ്രവർത്തിക്കാൻ കഴിയുന്ന സന്നദ്ധസേന അംഗങ്ങൾക്കാണ് മുൻഗണന. www.sannadhasena.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി രജിസ്‌ട്രേഷൻ നടത്താം. രജിസ്‌ട്രേഷന് ബുദ്ധിമുട്ടു നേരിട്ടാൽ ssannadhasena@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ ബന്ധപ്പെടണം.

ലൈഫ് സർട്ടിഫിക്കറ്റ്, മസ്റ്ററിങ്, സാമൂഹികസുരക്ഷാ പെൻഷൻ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള അപേക്ഷ, ജീവൻരക്ഷാ മരുന്നുകൾ എന്നീ അഞ്ചു സേവനങ്ങളാണ് ലഭ്യമാക്കുന്നത്.