തിരുവനന്തപുരം: കേരള ഫിനാൻഷ്യൽ കോർപ്പറേഷന്റെ (കെ.എഫ്.സി.) സഹായത്തോടെ പ്രവർത്തിക്കുന്ന ഏഴു സംരംഭങ്ങൾ രാജ്യത്തെ മികച്ച സംരംഭകർക്കുള്ള കോസിഡിസി (കൗൺസിൽ ഓഫ് സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ് കോർപ്പറേഷൻസ് ഇന്ത്യ) അവാർഡിന് അർഹരായി. ജിൻറോബോട്ടിക്സ് സീവേജ് ക്ലീനിങ് റോബോട്‌സ്, എംവീസ് ആർട്ടിഫിഷ്യൽ ലിംബ്‌സ്, അക്ഷയ പ്ലാസ്റ്റിക്‌സ്, വൈത്തിരി റിട്രീറ് റിസോർട്ട്, ക്യാമിലോട് ഹോസ്പിറ്റാലിറ്റി, വിജയ് ട്രഡീഷണൽ ആയുർവേദിക് തെറാപ്പി സെന്റർ എന്നിവരാണ് അവാർഡിന് അർഹരായത്.

പുതുച്ചേരിയിൽ നടന്ന ചടങ്ങിൽ പുതുച്ചേരി ആഭ്യന്തരമന്ത്രി എ. നമശിവായം അവാർഡ് നൽകി. ജൻറൊബോട്ടിക്സിനായി ഡയറക്ടർ നിഖിൽ, ഏംവീസ് ഉടമ വി.കെ. വർഗീസ്, വൈത്തിരി റിട്രീറ് റിസോർട്ട് ഉടമ പി.എം. മുഹമ്മദ് ഫിറോസ് എന്നിവർ ചടങ്ങിൽ അവാർഡ് ഏറ്റുവാങ്ങി.

രാജ്യത്തെ സംസ്ഥാനതല ധനകാര്യസ്ഥാപനങ്ങളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന സ്ഥാപനമാണ് കോസിഡിസി.