തിരുവനന്തപുരം: തേയിലത്തോട്ടം തൊഴിലാളികളുടെ വേതന കുടിശ്ശികയുമായി ബന്ധപ്പെട്ട് സുപ്രീംകോടതി നിശ്ചയിച്ച ഏകാംഗ കമ്മിറ്റി റിട്ട.ജഡ്ജ് അഭയ് മനോഹർ സപ്രെയുടെ സിറ്റിങ് സെപ്റ്റംബർ 23-ന് നടക്കും. കുമളി ഹോളിഡേ റിസോർട്ടിൽ ബുധനാഴ്ച നിശ്ചയിച്ചിരുന്ന സിറ്റിങ്ങാണ്‌ 23-ലേക്ക്‌ മാറ്റിയത്.