തിരുവനന്തപുരം: ഇന്ത്യൻ അസോസിയേഷൻ ഓഫ് ഫിസിയോതെറാപ്പിസ്റ്റിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഫിസിയോതെറാപ്പി വാരാഘോഷം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്തു.

സെപ്റ്റംബർ എട്ടിനാണ് ലോക ഫിസിയോതെറാപ്പി ദിനം. ‘ദീർഘകാല കോവിഡ് പുനരധിവാസം ഫിസിയോതെറാപ്പിയിലൂടെ’ എന്നതാണ് ഇക്കൊല്ലത്തെ ഫിസിയോതെറാപ്പി ദിന സന്ദേശം. 12 വരെ നടക്കുന്ന വാരാഘോഷത്തിൽ സംഘടനയുടെ ദേശീയ സംസ്ഥാന ഭാരവാഹികൾ, സാമൂഹ്യ സാംസ്‌കാരിക രംഗത്തെയും ആരോഗ്യമേഖലയിലെയും വിദഗ്ദ്ധർ എന്നിവർ പങ്കെടുക്കുന്ന വിവിധ അവബോധ പരിപാടികൾ സംഘടിപ്പിക്കും. സംസ്ഥാനത്ത് അലൈഡ് ആൻഡ് ഹെൽത്ത് കെയർ പ്രൊഫഷണൽസ് കമ്മിഷൻ അടിയന്തരമായി ആരംഭിക്കണമെന്ന് അസോസിയേഷൻ കേരള ഘടകം പ്രസിഡന്റ് ശ്രീജിത്ത് എം.നമ്പൂതിരി ആവശ്യപ്പെട്ടു.