തിരുവനന്തപുരം: മദ്യപിച്ച് ജോലിക്കെത്തിയ തിരുവിതാംകൂർ ദേവസ്വം ബോർഡിലെ കൊല്ലം പനയ്ക്കൽത്തൊടി ദേവസ്വത്തിലെ തകിൽ ജീവനക്കാരൻ ടി.സതീഷ് കുമാറിനെ സസ്‌പെൻഡ് ചെയ്തു. ദേവസ്വം ബോർഡിന്റെ മധ്യമേഖലാ വിജിലൻസ് വിഭാഗം നടത്തിയ മിന്നൽ പരിശോധനയിലാണ് സതീഷ് മദ്യപിച്ചതായി കണ്ടെത്തിയത്. മെഡിക്കൽ പരിശോധനയുടെ റിപ്പോർട്ട് ലഭിച്ച ശേഷമാണ് വകുപ്പുതല നടപടിക്കായി വിജിലൻസ് റിപ്പോർട്ട് സമർപ്പിച്ചത്. തുടർന്ന് ദേവസ്വം കമ്മിഷണറാണ് നടപടിയെടുത്തത്.