തിരുവനന്തപുരം: എൻജിനിയറിങ്, ആർക്കിടെക്ചർ, ഫാർമസി കോഴ്സ് പ്രവേശനത്തിനുള്ള റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. എൻജിനിയറിങ്ങിൽ തൃശ്ശൂർ വടക്കാഞ്ചേരി കിഴക്കെ ഗ്രാമത്തിൽ വലിയിൽ വീട്ടിൽ ഫായിസ് ഹാഷിമിനാണ് ഒന്നാംറാങ്ക്. കോട്ടയം കാരമല പൂവക്കുളം എടവക്കേൽ വീട്ടിൽ എം. ഹരിശങ്കർ രണ്ടാംറാങ്കും കൊല്ലം മുണ്ടക്കൽ വെസ്റ്റ് എം.ആർ. എ 117-ൽ നയൻ കിഷോർ നായർ മൂന്നാംറാങ്കും നേടി.

എസ്.സി. വിഭാഗത്തിൽ 180-ാം റാങ്ക് നേടിയ തൃശ്ശൂർ വിയ്യൂർ പാണ്ടിക്കാവ് റോഡിൽ ബി. അമ്മുവും എസ്.ടി. വിഭാഗത്തിൽ 1577-ാം റാങ്ക് നേടിയ എറണാകുളം പള്ളുരുത്തി ജോനാഥൻ എസ്. ഡാനിയലും മുന്നിലെത്തി. റാങ്ക് വിവരങ്ങൾ www.cee.kerala.gov.in ൽ ലഭ്യമാണ്.

ഫാർമസി: തൃശ്ശൂർ അമലനഗർ വിലങ്ങൻ കല്ലായിൽ വീട്ടിൽ ഫാരിസ് അബ്ദുൾ നാസർ കല്ലായിൽ ഒന്നാംറാങ്ക് നേടി. കണ്ണൂർ പരിയാരം ഗാലക്സിയിൽ തേജസ്വിനി വിനോദ് രണ്ടാംറാങ്കും പത്തനംതിട്ട കാവുംഭാഗം ഒലിവ് കരിന വില്ലാസിൽ അക്ഷര ആനന്ദ് മൂന്നാംറാങ്കും നേടി.

ആർക്കിടെക്ചർ: കണ്ണൂർ കൊട്ടിയൂർ പൂപ്പാടിയിൽ തേജസ് ജോസഫ് ഒന്നാംറാങ്കും കോഴിക്കോട് കല്ലായി പള്ളിക്കണ്ടി റോഡിൽ അമ്രീൻ രണ്ടാംറാങ്കും തൃശ്ശൂർ വലപ്പാട് ആതിനാഥ് ചന്ദ്ര മൂന്നാംറാങ്കും നേടി.

മന്ത്രി ആർ. ബിന്ദു റാങ്ക് പട്ടിക പ്രകാശനംചെയ്തു. ശനിയാഴ്ച വൈകീട്ട് നാലുവരെ ഓപ്ഷൻ രജിസ്റ്റർ ചെയ്യാം.