തിരുവനന്തപുരം: അടുത്ത തീർഥാടനത്തിന് ശബരിമല സന്നിധാനം, മാളികപ്പുറം മേൽശാന്തിമാരുടെ നിയമനത്തിന് ചുരുക്കപ്പട്ടിക തയ്യാറായി. സന്നിധാനത്തേക്കും മാളികപ്പുറത്തുമായി ഒമ്പതുപേരെ വീതമാണ് പരിഗണിക്കുന്നത്. അഭിമുഖത്തിനുശേഷം 18 പേരുടെ പട്ടിക ഹൈക്കോടതി അനുമതിക്കായി നൽകി. കോടതി പരിശോധിച്ചശേഷം പട്ടിക പ്രസിദ്ധീകരിക്കും.

റിട്ട. ജഡ്ജി കെ. ഭാസ്കരന്റെ സാന്നിധ്യത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് നടത്തിയ അഭിമുഖം വീഡിയോയിൽ ചിത്രീകരിച്ചിട്ടുണ്ട്. സന്നിധാനത്തും മാളികപ്പുറത്തും തുലാം ഒന്നിനാണ് മേൽശാന്തിമാരെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുക.