തിരുവനന്തപുരം: സർക്കാർ സ്കൂളുകളിൽ ഒഴിഞ്ഞുകിടക്കുന്ന പ്രധാനാധ്യാപക തസ്തിക ഉടൻ നികത്തുമെന്ന് മന്ത്രി വി. ശിവൻകുട്ടി നിയമസഭയിൽ. ഹൈക്കോടതിയിലും മറ്റും കേസുകൾ ഉള്ളതിനാൽ അധ്യാപകർക്ക് സ്ഥാനക്കയറ്റം നൽകാനാവാത്തതാണ് നിയമനം തടസ്സപ്പെടാൻ കാരണം. വിദ്യാഭ്യാസവകുപ്പുമായി ബന്ധപ്പെട്ട് മാത്രം 5000-ത്തോളം കേസുകളുണ്ട്.

എൽ.പി. സ്കൂളുകളിൽമാത്രം ആയിരത്തിലേറെ പ്രധാനാധ്യാപക ഒഴിവുണ്ട്. കേസുകൾ അതിവേഗം തീർപ്പാക്കി നവംബർ ഒന്നിനു മുമ്പുതന്നെ ഈ ഒഴിവുകൾ നികത്താനാകുമെന്നാണു കരുതുന്നത്. കിഫ്ബി പദ്ധതിയുടെ ഭാഗമായി ഭരണാനുമതി ലഭിച്ച ചില സ്കൂൾ കെട്ടിടങ്ങളുടെയും മറ്റും നിർമാണം ആരംഭിച്ചിട്ടില്ലെന്നത് സർക്കാരിന്റെ ശ്രദ്ധയിലുണ്ട്. ഇക്കാര്യം ചർച്ചചെയ്ത് കരാറുകാരെ മാറ്റുന്നതടക്കമുള്ള നടപടി സ്വീകരിക്കും- മന്ത്രി പറഞ്ഞു.