ചങ്ങരംകുളം: സേവാ സമർപ്പൺ അഭിയാന്റെ ഭാഗമായി പ്രധാനമന്ത്രിക്ക് 10 ലക്ഷം കത്തയക്കുന്ന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം മൂക്കുതല പോസ്റ്റ് ഓഫീസിൽ മിസോറം മുൻ ഗവർണർ കുമ്മനം രാജശേഖരൻ നിർവഹിച്ചു. പ്രസാദ് പടിഞ്ഞാക്കര അധ്യക്ഷനായി. കെ.കെ. സുരേന്ദ്രൻ, സുബിത വിനയകുമാർ, അനീഷ് മൂക്കുതല, അശോകൻ പള്ളിക്കര, ജനു പട്ടേരി, കരുമത്തിൽ കുഞ്ഞുണ്ണി, ഉണ്ണികൃഷ്ണൻ പാവിട്ടപ്പുറം എന്നിവർ പ്രസംഗിച്ചു.