തിരൂർ: മൂന്നു ദിവസം നീണ്ടുനിൽക്കുന്ന ആറാമത് കേരള സംസ്ഥാന സബ്ജൂനിയർ ജൂനിയർ ആൻഡ് സീനിയർ യോഗാസന സ്പോർട്സ് ചാമ്പ്യൻഷിപ്പ് വെള്ളിയാഴ്ച തിരൂരിൽ തുടങ്ങുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ പറഞ്ഞു. മത്സരങ്ങൾ ഞായറാഴ്ച സമാപിക്കും.

ചാമ്പ്യൻഷിപ്പ് മത്സരങ്ങൾ വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ ഉദ്ഘാടനം ചെയ്യും. ഞായറാഴ്ച വൈകീട്ട് നാലരയ്ക്ക് നടക്കുന്ന സമാപന ചടങ്ങിൽ കായികമന്ത്രി വി. അബ്ദുറഹിമാൻ സമ്മാനങ്ങൾ വിതരണം ചെയ്യും. പത്രസമ്മേളനത്തിൽ ഡോ. രാജഗോപാൽ, ബാലകൃഷ്ണസ്വാമി, അൻവർ സാദത്ത് കള്ളിയത്ത്, കൈനിക്കര ഷാഫി ഹാജി, മൊയ്തീൻകുട്ടി തൂമ്പിൽ, അബ്ദുൽ ഖാദർ കൈനിക്കര, ആലങ്കോട് സുരേഷ് എന്നിവർ പങ്കെടുത്തു.