പറശ്ശിനിക്കടവ്: കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി നിർത്തിവെച്ച പറശ്ശിനിക്കടവ് മുത്തപ്പൻ മടപ്പുരയിലെ ചോറൂൺ വീണ്ടും തുടങ്ങി. വ്യാഴാഴ്ച രാവിലെമുതലാണ് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കുഞ്ഞുങ്ങൾക്ക് ചോറൂൺ ശാലയിലേക്ക് പ്രവേശനം നൽകിയത്. ഞായറാഴ്ചകളൊഴികെ മറ്റു ദിവസങ്ങളിൽ രാവിലെ 7.30 മുതൽ വൈകുന്നേരം നാലുവരെ ചോറൂൺ ചടങ്ങുകൾ ഉണ്ടായിരിക്കുമെന്ന് മടപ്പുര അധികൃതർ അറിയിച്ചു.