ചെറുവത്തൂർ: കവിയും സ്വാതന്ത്ര്യസമരസേനാനിയും ആദ്യകാല കമ്യൂണിസ്റ്റ്-കർഷകസംഘം നേതാവുമായിരുന്ന ടി.എസ്.തിരുമുമ്പിന്റെ സ്മരണയ്ക്ക് പുരോഗമന കലാസാഹിത്യസംഘം തൃക്കരിപ്പൂർ ഏരിയാ കമ്മിറ്റി ഏർപ്പെടുത്തിയ അവാർഡിന് കവിതകൾ ക്ഷണിച്ചു. പ്രസിദ്ധീകരിക്കാത്ത കവിതകൾ നവംബർ 20-നകം എൻ.രവീന്ദ്രൻ, സെക്രട്ടറി, പു.ക.സ., തൃക്കരിപ്പൂർ ഏരിയാ കമ്മിറ്റി, പിലിക്കോട് (പി.ഒ.), 671310 (പിൻ), കാസർകോട് എന്ന വിലാസത്തിൽ ലഭിക്കണം.