തിരുവനന്തരപുരം: രാജ്യത്തെ പൊതുമേഖലാ വാക്സിൻ നിർമാണ സ്ഥാപനങ്ങളെയും കോവിഡ് വാക്സിൻ നിർമാണത്തിൽ പങ്കാളികളാക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത്. കൂടുതൽ ആളുകളിലേക്ക് വേഗത്തിൽ വാക്സിനെത്തിക്കാൻ പൊതുമേഖലാ സ്ഥാപനങ്ങളെയും ഉപയോഗപ്പെടുത്തണം. ഇതിനായി കേന്ദ്രസർക്കാർ അടിയന്തരനടപടി സ്വീകരിക്കണമെന്ന് സംസ്ഥാന പ്രസിഡന്റ് എ.പി.മുരളീധരനും ജനറൽ സെക്രട്ടറി രാധൻ കെ.യും ആവശ്യപ്പെട്ടു.