കതിരൂർ: ജി.വി.ബുക്സും മഹിജാസ് ഗ്രൂപ്പ് ബിൽഡേഴ്സ് ആൻഡ് ഡെവലപ്പേഴ്സും ചേർന്ന് നൽകുന്ന സാഹിത്യ പുരസ്കാരത്തിന് വി.സുരേഷ്‌കുമാർ രചിച്ച ’ഇ.എം.എസിന്റെ പ്രസംഗങ്ങൾ’ എന്ന കഥാസമാഹാരം അർഹമായി. 10,000 രൂപയും പ്രശസ്തിപത്രവുമാണ് പുരസ്കാരം. കണ്ണൂർ മാതൃഭൂമി ബുക്സിലെ ജീവനക്കാരനാണ് സുരേഷ്‌കുമാർ. ’ഇ.എം.എസിന്റെ പ്രസംഗങ്ങൾ’ മാതൃഭൂമി ബുക്സാണ് പ്രസിദ്ധീകരിച്ചത്.