കണ്ണൂർ: കണ്ണൂർ സി.പി.എമ്മിൽ നടക്കുന്നത് കലാപമാണെന്ന് കെ.പി.സി.സി. വർക്കിങ് പ്രസിഡൻറ് കെ. സുധാകരൻ എം.പി. പറഞ്ഞു. പി. ജയരാജനെ ഒറ്റപ്പെടുത്തുന്നതായി തോന്നുന്നുണ്ട്. അത് സി.പി.എമ്മിെൻറ ആഭ്യന്തരകാര്യമാണ്. കോൺഗ്രസിൽ രണ്ടുതവണ മത്സരിച്ചവർക്ക് സീറ്റില്ലെന്ന നിബന്ധനയിൽ ഇളവുണ്ടാകും.

മാർച്ച് 10-ന് പ്രധാന സീറ്റുസംബന്ധിച്ച് ധാരണയാകും. മത്സരത്തിനില്ലെന്നത് മുല്ലപ്പള്ളിയുടെ ഉറച്ച തീരുമാനമാണ്. ഇക്കാര്യത്തിൽ നിർബന്ധിക്കാൻ ആർക്കുമാകില്ല. സ്ഥാനാർഥിനിർണയത്തിനോ മറ്റുകാര്യങ്ങൾക്കോ തന്നെ ഹൈക്കമാൻഡ് വിളിച്ചിട്ടില്ലെന്നും സുധാകരൻ പറഞ്ഞു.