തിരുവനന്തപുരം: ആലപ്പുഴ നെഹ്‌റു ട്രോഫി അർബൻ പ്രൈമറി ഹെൽത്ത് സെന്റർ, തിരുവനന്തപുരം മാമ്പഴക്കര അർബൻ പ്രൈമറി ഹെൽത്ത് എന്നിവയ്ക്ക് ദേശീയ ഗുണനിലവാര അംഗീകാരമായ എൻ.ക്യു.എ.എസ്. ലഭിച്ചു. ഇതോടെ സംസ്ഥാനത്തെ 121 ആരോഗ്യ സ്ഥാപനങ്ങൾക്ക് എൻ.ക്യു.എ.എസ്. അംഗീകാരമായി. ഇതിൽ മൂന്ന് ജില്ലാ ആശുപത്രികൾ, നാല് താലൂക്ക് ആശുപത്രികൾ, ഏഴ് സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, 30 അർബൻ പ്രൈമറി ഹെൽത്ത് സെന്റർ, 77 കുടുംബാരോഗ്യ കേന്ദ്രങ്ങൾ എന്നിവയുൾപ്പെടും.