തിരുവനന്തപുരം: മന്ത്രിസഭാ യോഗം വ്യാഴാഴ്ച രാവിലെ പത്തിനു ചേരും. മുഖ്യമന്ത്രിയടക്കമുള്ളവർ സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റിൽ പങ്കെടുക്കുന്നതിനാൽ ബുധനാഴ്ചത്തെ പതിവുയോഗം വ്യാഴാഴ്ചത്തേക്കു മാറ്റുകയായിരുന്നു. നിയമസഭാ സമ്പൂർണ ബജറ്റ് സമ്മേളനം ചേരുന്നതടക്കമുള്ള വിഷയങ്ങൾ മന്ത്രിസഭ പരിഗണിച്ചേക്കും.

സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട് എം. ശിവശങ്കറിന്റെ സസ്പെൻഷൻ കാലാവധി 16-ന് തീരുകയാണ്. ഈ വിഷയവും മന്ത്രിസഭയുടെ പരിഗണനയ്ക്കു വന്നേക്കും.