തിരുനാവായ: പുത്തനത്താണി സി.പി.എ. കോളേജിൽ നടന്ന 20-മത് സംസ്ഥാന സീനിയർ പുരുഷ വനിത ത്രോബോൾ ചാമ്പ്യൻഷിപ്പിൽ പുരുഷ, വനിതാവിഭാഗങ്ങളിൽ എറണാകുളം കിരീടം നിലനിർത്തി. പുരുഷന്മാരിൽ പാലക്കാട്‌ രണ്ടാംസ്ഥാനവും ആതിഥേയരായ മലപ്പുറം മൂന്നാംസ്ഥാനവും നേടി. വനിതകളിൽ പാലക്കാട്‌ രണ്ടാംസ്ഥാനവും കോട്ടയം മൂന്നാംസ്ഥാനവും നേടി.

ട്രോഫിയും മെഡലുകളും കോളേജ് ചെയർമാൻ സി.പി. അബ്ദുറഹിമാൻ ഹാജി വിതരണം ചെയ്തു. മികച്ച കളിക്കാരായി എറണാകുളത്തിന്റെ അനയ് മുരുകനെയും റസീനയെയും തിരഞ്ഞെടുത്തു. ഡൽഹിയിൽ നടക്കുന്ന ദേശീയ ചാമ്പ്യൻഷിപ്പിനുള്ള കേരള ടീമിനെയും തിരഞ്ഞെടുത്തു. സമാപന സമ്മേളനത്തിൽ പ്രിൻസിപ്പൽ ഡോ. ഹുസൈൻ രണ്ടത്താണി അധ്യക്ഷനായി. ശാഹുൽ ഹമീദ്, കെ. പ്രദീപ്, മുഹമ്മദ് റാഫി, ടി. ഉബൈദുള്ള, മമ്മു മാഷ്, പി. ദിലീപ്, അലവിക്കുട്ടി, എൻ.പി. ഹാഷിഖ്, ഷമീം പറശ്ശേരി എന്നിവർ പങ്കെടുത്തു.