ഇരിട്ടി: ബാരാപോൾ പുഴയുടെ ഭാഗമായ അയ്യൻകുന്ന് പഞ്ചായത്തിലെ മുടയരഞ്ഞി പുഴയിൽ ഒഴുക്കിൽപ്പെട്ട് കേബിൾ ടി.വി. തൊഴിലാളി മരിച്ചു. എടപ്പുഴ സ്വദേശിയും ഇപ്പോൾ എടത്തൊട്ടിയിൽ താമസക്കാരനുമായ പാടിക്കൽ ജോം തോമസ് (ജോമറ്റ്-37) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ പുഴയ്ക്കുകുറുകെ കേബിൾ വലിക്കുന്നതിനിടയിലാണ് അപകടം.