തിരുവനന്തപുരം: ഇടുക്കിയിലെ ഉരുൾപൊട്ടൽ അപകടത്തിൽപ്പെട്ടവർക്ക് വിദഗ്ധചികിത്സ ലഭ്യമാക്കാൻ എറണാകുളം, കോട്ടയം ജില്ലകളിൽനിന്നുള്ള പ്രത്യേക മെഡിക്കൽസംഘത്തെ അയച്ചതായി മന്ത്രി കെ.കെ. ശൈലജ. ഇടുക്കി ജില്ലയിലെ മൊബൈൽ മെഡിക്കൽ സംഘത്തിനു പുറമേയാണിത്. സംഭവസ്ഥലത്തേക്ക് 15 ആംബുലൻസുകളും അയച്ചു. ആവശ്യമെങ്കിൽ കൂടുതൽ മെഡിക്കൽസംഘത്തെ നിയോഗിക്കും. ആശുപത്രികൾ അടിയന്തരമായി സജ്ജമാക്കാനും നിർദേശം നൽകി.