തിരുവനന്തപുരം: രാജമലയിൽ ഉരുൾപൊട്ടലിൽ മരിച്ചവരുടെ കുടുംബത്തിന് സാമ്പത്തികസഹായവും പരിക്കേറ്റവർക്ക് ചികിത്സച്ചെലവും നൽകുമെന്ന സർക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതോടൊപ്പം പരിക്കേറ്റവർക്ക് സാമ്പത്തികസഹായംകൂടി നൽകണമെന്ന് മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി.

ലയങ്ങളിൽ താമസിക്കുന്നവരെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് അടിയന്തരമായി മാറ്റിപ്പാർപ്പിക്കണം. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ എല്ലാ സഹായവും അടിയന്തരമായി ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടു.