സീതത്തോട്(പത്തനംതിട്ട): അള്ളുങ്കൽ പവർഹൗസിൽ വെള്ളം കയറിയതിനെത്തുടർന്ന് ഇവിടെനിന്നുള്ള വൈദ്യുതോത്‌പാദനം മുടങ്ങി. കക്കാട്ടാറിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതിനെത്തുടർന്നതാണ് പ്രശ്നമായത്. വെള്ളിയാഴ്ച രാവിലെ 12 മണിയോടെയാണ് പവർഹൗസിനുള്ളിൽ വെള്ളം കയറിയത്. അള്ളുങ്കലിൽ കക്കാട്ടാറിനുകുറുകെ ഡാമും അതിനോടുചേർന്ന് പവർഹൗസും നിർമിച്ചാണ് പദ്ധതി യാഥാർഥ്യമാക്കിയത്. വെള്ളം കയറിയതിനെത്തുടർന്ന് മറ്റ് നാശനഷ്ടങ്ങളുണ്ടോയെന്ന് പരിശോധിച്ചുവരികയാണ്.

2018-ലും വെള്ളം കയറിയതിനെത്തുടർന്ന് ഉത്‌പാദനം നിർത്തിയിരുന്നു. ഏഴ് മെഗാവാട്ടാണ് പദ്ധതിയുടെ ഉത്‌പാദനശേഷി. അടുത്തിടെ അന്തരിച്ച, സമാജ്‌വാദി പാർട്ടി നേതാവ് അമർസിങ്ങിന്റെ കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ വൈദ്യുതിനിലയം.