കോട്ടയം: മഹാത്മാഗാന്ധി സർവകലാശാല ബിരുദപരീക്ഷാഫലം വൈകുന്നു. ബി.എ., ബി.എസ്‌സി., ബി.കോം. അവസാന സെമസ്റ്റർ പരീക്ഷകൾ ജൂലായ് ആദ്യവാരം പൂർത്തിയായതാണ്. മുമ്പുള്ള മൂന്നുവർഷവും റെക്കോഡ് വേഗത്തിൽ ഫലം പ്രസിദ്ധീകരിച്ചിരുന്നു. മൂല്യനിർണയം പൂർത്തിയായെങ്കിലും ഗ്രേസ്‌മാർക്ക് ചേർക്കുന്ന ജോലികൾ തീർന്നിട്ടില്ല. ഇതാണ് ഫലം വൈകാൻ കാരണം.