കരിവെള്ളൂർ: എട്ടുമാസം പ്രായമായ ആൺകുഞ്ഞുമായി അമ്മ കിണറ്റിൽ ചാടി. പെരളം റേഷൻകടയ്ക്കു സമീപത്തെ കെ.നീതുവാണ് വീടിനോട് ചേർന്നുള്ള കിണറ്റിൽ കുഞ്ഞുമായി ചാടിയത്. നാട്ടുകാർ നീതുവിനെ രക്ഷിച്ചെങ്കിലും കുഞ്ഞ് കിണറ്റിൽ മുങ്ങി. അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്നാണ് കുഞ്ഞിനെ പുറത്തെടുത്തത്. അപ്പോഴേക്കും ജീവൻ നഷ്ടപ്പെട്ടിരുന്നു.

വെള്ളിയാഴ്ച രാവിലെ 11-നാണ് സംഭവം. കുഞ്ഞിന് പേരിട്ടിട്ടില്ല. കുറച്ചു വർഷമായി മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയിലാണ് നീതു. ഓണക്കുന്നിൽ പച്ചക്കറി വ്യാപാരിയായിരുന്ന പി.നാരായണന്റെ മകളാണ്. ഉദുമ സ്വദേശി അനിൽകുമാറാണ് മരിച്ച കുഞ്ഞിന്റെ അച്ഛൻ. മൃതദേഹം കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രി മോർച്ചറിയിൽ.