കാസർകോട്: ഉന്നതവിദ്യാഭ്യാസരംഗത്തെ പ്രതിസന്ധികൾ ചർച്ച ചെയ്യാൻ കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്‌സ് അസോസിയേഷൻ (കെ.പി.സി.ടി.എ.) വെബിനാർ സംഘടിപ്പിക്കുന്നു. വിദ്യാഭ്യാസമേഖലയിൽനിന്ന്‌ 1500 പേരെ പങ്കെടുപ്പിച്ച് ’ഉന്നതവിദ്യാഭ്യാസം: അധികാരം, ജനം, ജനാധിപത്യം’ എന്ന പേരിൽ എട്ട്, ഒൻപത്, 15, 16 തീയതികളിലാണ് വെബിനാർ നടത്തുന്നത്. ശനിയാഴ്ച വൈകുന്നേരം 3.30-ന് ഡോ. ശശി തരൂർ എം.പി. ഉദ്ഘാടനം ചെയ്യും. തുടർന്ന് പാനൽ ചർച്ച.

ഞായറാഴ്ച ’അട്ടിമറിക്കപ്പെടുന്ന സർവകലാശാലാ സ്വയംഭരണം’, 15-ന് ’ഉന്നതവിദ്യാഭ്യാസത്തിന്റെ അടിത്തറയിളക്കുന്ന പരിഷ്കരണാഭ്യാസങ്ങൾ’, 16-ന് ’അധ്യാപകരില്ലാതെ ഗുണമേന്മ തേടുന്ന ഉന്നതവിദ്യാഭ്യാസം’ എന്നീ വെബിനാറുകളും നടത്തുമെന്ന് സംഘാടകസമിതിയംഗങ്ങളായ ഡോ. ജോബി തോമസ്, ഡോ. യു. അബ്ദുൽ കലാം, ഡോ. ടി. മുഹമ്മദലി എന്നിവർ അറിയിച്ചു.