തിരുവനന്തപുരം: അവശ്യസാധനങ്ങളുടെ സംഭരണ, വിതരണ ശൃംഖലകൾ കാണിക്കുന്ന ഓൺലൈൻ ഡാഷ് ബോർഡ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി ആൻഡ് മാനേജ്മെന്റ്-കേരള (ഐ.ഐ.ഐ.ടി.എം.-കെ) വികസിപ്പിച്ചു. ഇതിലൂടെ, ജില്ലകൾതോറുമുള്ള അവശ്യസാധനങ്ങളുടെ സംഭരണവും വിതരണവും സർക്കാരിന് ഓൺലൈനായി നിരീക്ഷിക്കാം.

അവശ്യസാധനങ്ങളുടെ മൊത്ത-ചില്ലറ വ്യാപാരികളുടെ ജില്ലതോറുമുള്ള വിശദാംശങ്ങളും ദൈനംദിനമുള്ള സംഭരണശേഷിയും ആവശ്യങ്ങളും തത്സമയം അറിയാനാകും. വിപണിയിൽ അവശ്യസാധനങ്ങളുടെ വിവരങ്ങൾ വിശകലനം ചെയ്യാനും സാധിക്കും. ഐ.ഐ.ഐ.ടി.എം.-കെ.യുടെ ഡയറക്ടർ പ്രൊഫ. സജി ഗോപിനാഥിന്റെ മേൽനോട്ടത്തിൽ പ്രൊഫ. അജിത് കുമാറിനു കീഴിലുള്ള അഗ്രി ഇൻഫർമാറ്റിക്സ് സംഘമാണ് ചുരുങ്ങിയ സമയത്തിനുള്ളിൽ ഓൺലൈൻ ഡാഷ് ബോർഡ് വികസിപ്പിച്ചത്. കൂടുതൽ വിവരങ്ങൾക്ക്: www.sims.kerala.gov.in.