തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി. ഡിപ്പോകളിൽ മദ്യശാലകൾക്ക് അനുമതി നൽകരുതെന്ന് കേരള മുസ്‌ലിം ജമാഅത്ത് ആവശ്യപ്പെട്ടു. കോർപ്പറേഷന്റെ സാമ്പത്തികപ്രതിസന്ധി മറികടക്കാൻ സ്വീകരിക്കുന്ന നീക്കങ്ങളെ പിന്തുണയ്ക്കുന്നുവെങ്കിലും അതിന്റെ പേരിൽ മദ്യത്തിന്റെ ലഭ്യതയും വ്യാപനവും വർധിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് സംസ്ഥാന സെക്രട്ടറി എ.സൈഫുദ്ദീൻ പറഞ്ഞു. മദ്യശാലകൾ തുടങ്ങാനുള്ള നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് മന്ത്രി ആന്റണി രാജുവിന് കത്തുനൽകി.