തിരുവനന്തപുരം: ടി.സി. നൽകാത്ത സ്കൂൾ അധികൃതർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി നിയമസഭയിൽ. രക്ഷിതാവും കുട്ടിയും സത്യവാങ്മൂലം നൽകിയാൽ കുട്ടികളെ സ്കൂളിൽ ചേർക്കണം. ടി.സി. വാങ്ങാതെ വേറെ സ്കൂളിൽ ചേർന്ന വിദ്യാർഥികളിൽനിന്ന് ഫീസ് അടയ്ക്കാൻ സ്വകാര്യ സ്കൂളുകൾ വക്കീൽ നോട്ടീസ് അയച്ചത് സർക്കാർ ഗൗരവത്തോടെ കാണുന്നു.

പ്രവേശനം നേടാൻ ഉദ്ദേശിക്കുന്ന സ്കൂളിന്റെ ഭൗതിക സാഹചര്യം വിലയിരുത്തി പ്രവേശനം സാധ്യമാണെന്ന് ഉറപ്പാക്കിയ ശേഷമേ ടി.സി. വാങ്ങാവൂ. ഹയർ സെക്കൻഡറി സ്കൂൾ ട്രാൻസ്‌ഫർ ഏകജാലക പ്രവേശന നടപടിക്രമം അനുസരിച്ച് നടത്തുമെന്ന് എ.എൻ. ഷംസീറിന്റെ സബ്മിഷന് മന്ത്രി മറുപടിനൽകി.