തിരുവനന്തപുരം: വിനോദസഞ്ചാരത്തെ പുതിയ മേഖലകളിലേക്ക് വളർത്താനുതകുന്ന പദ്ധതികൾ നടപ്പാക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിയമസഭയിൽ.

കാരവാൻ ടൂറിസം പോലുള്ളവ കേരളത്തിനു പരിചയപ്പെടുത്താനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു. അഗ്രി ടൂറിസത്തിനായി ഫാംടൂറിസം ശൃംഖലയും തയ്യാറാക്കുന്നു. മേഖലയ്ക്ക് ശക്തമായി തിരിച്ചുവരാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് എച്ച്. സലാമിന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടിയായി മന്ത്രി പറഞ്ഞു. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ കാരവാൻ പാർക്കുകൾ ഉണ്ടാക്കാനാണ് പദ്ധതി.