കണ്ണൂർ: വ്യാജ വാഹനാപകടമുണ്ടാക്കി മൂന്നരക്കോടിയുടെ കുഴൽപ്പണം തട്ടിയ കേസിൽ ഉൾപ്പെട്ടയാളിന്റെ കാറിൽനിന്ന് 13.5 ലക്ഷം രൂപ കൊടകര പോലീസ് പിടിച്ചെടുത്തു.

വ്യാഴാഴ്ച കണ്ണൂർ കോട്ടയം പൊയിലിലെ വീട്ടിൽവെച്ചാണിത്. കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിൽ വാങ്ങിയ പ്രതി അലിസാജൻ എന്നയാളിന്റെ ബന്ധുവീട്ടിൽ നിർത്തിയിട്ട കാറിൽ ബാഗിൽ ഒളിപ്പിച്ചുവെച്ചനിലയിലായിരുന്നു പണം.

തിരഞ്ഞെടുപ്പിനായി ദേശീയ പാർട്ടി കൊച്ചിയിലേക്കയച്ച മൂന്നരക്കോടി വ്യാജ വാഹനാപകടത്തിൽ തട്ടിയെടുത്തതായാണ് കേസ്. ക്വട്ടേഷൻ സംഘങ്ങളും അവർക്ക് സഹായം ചെയ്യുന്നവരുമുൾപ്പെടെ സംഭവത്തിൽ അറസ്റ്റിലായിരുന്നു.