തിരുവനന്തപുരം: മുൻമുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ കോവിഡ് വാക്സിൻ സ്വീകരിച്ചു. തിരുവനന്തപുരം ജനറൽ ആശുപത്രിയിൽനിന്നാണ് വാക്സിൻ സ്വീകരിച്ചത്.

‘കോവിഡിനെതിരായ പോരാട്ടത്തിൽ നിർണായക പങ്കുവഹിച്ച ദിനമാണിന്ന്. കോവിഡ് വാക്സിനെടുത്തതിന്റെ സംതൃപ്തിയും സന്തോഷവും അറിയിക്കുന്നു. അതിജീവിക്കാനാവുമെന്ന ആത്മവിശ്വസം കൈവിടാതെ, കരുതലോടെ നമുക്ക് മുന്നേറാം’ -വി.എസ്. സാമൂഹികമാധ്യമത്തിൽ കുറിച്ചു.